Skip to main content

Posts

Showing posts from 2017
NUMERzone LLC Where brilliance matters!! We are all set to start our new office for auditing, Accounting and VAT Consultation in UAE. If Almighty wishes, NUMERzone   will be functional by the turn of January 2018 . Your wholehearted support and help is expected.  My partner, CA. Anith, who is currently working in ONGC, will come and meet you after 15th December. Please contact us at numerzone@gmail.com Or auditorindia@gmail.com Skype: ashraffca Whatsapp: +919447746535 CA. Ashraf
മലയാളി ഒച്ച്‌  രാവിലെ എഴുന്നേറ്റപ്പോൾ പതിവ് കടുംചായ കാണാഞ്ഞ് സഹധർമിണിയെ തിരക്കി അടുക്കളയിൽ പോയി. സ്വയം പിറുപിറുത്തു കൊണ്ട് ശകാര വാക്കുകൾ പുലമ്പികൊണ്ടിരിക്കുന്ന അദ്ദേഹത്തെ നോക്കി കാരണം ആരാഞ്ഞപ്പോൾ ഒരു പല്ലി ദേഹത്ത് വീണതാണ് കാരണമെന്ന് മനസ്സിലായി.  ആളെ കയ്യിലെടുക്കാനും, ചായ ലബ്ധി ഉറപ്പാക്കാനുമായി ഞാൻ പറഞ്ഞു .. ഈ പല്ലി ദേഹത്ത് വീണാൽ അവലക്ഷണമാണ് എന്ന് പറയുന്നത് ഒരു പഴങ്കഥയാണ്.  യഥാർത്ഥത്തിൽ അതല്ല സത്യം, ഏറ്റവും സൗന്ദര്യമുള്ളവരുടെ _അത് ആണായാലും പെണ്ണായാലും ദേഹത്ത് മാത്രമേ പല്ലി ചാടി വീഴു. ആരുടെ കാര്യം വേണമെങ്കിലും എടുത്ത് പരിശോധിച്ചോളൂ. നടന്നുവരുന്ന വ്യക്തിയുടെ സൗന്ദര്യം കണ്ട് മതിമറന്ന് ആലസ്യത്തോടെ അവരിലേക്ക് പതിക്കുകയാണ് പാവം പല്ലി ചെയ്യുന്നത്. അത് ഒരു പ്രണയ സന്ദേശം ആണ്. അതിനെ ഒരിക്കലും ശപിക്കരുത്. പിന്നെ പ്രണയം ഒരു ദുരന്തം ആണെങ്കിൽ പല്ലിയുടെ പതനവും ഒരു ദുരന്തമായി കണക്കാക്കാം. ഇത്രയും പറഞ്ഞപ്പോൾ പുള്ളിക്കാരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. കളിയാക്കേണ്ട എന്ന് പറഞ്ഞ്  ചായ റെഡിയാക്കി തന്നു.  രാവിലെ ഒരാളെ സന്തോഷിപ്പിച്ച ചാരിതാർഥ്യവുമായി, ഒരിക്കലും വായിക്കാൻ ഇഷ്ടപ്പെടാത്ത ദിനപത്

Organ Donation - some facts

അവയവദാനത്തിന് കേരളത്തിലെ ജനങ്ങൾ നൽകിയിരുന്ന സഹകരണത്തിന് കടിഞ്ഞാണിട്ടതാര്....? 2016 വർഷത്തിൽ നിരവധി അവയവദാന ബോധവൽക്കരണ പരിപാടികളിൽ ജില്ലയ്ക്ക് അകത്തും പുറത്തും കോഴിക്കോട് ജില്ലാ പഞ്ചായത്ത് - സ്നേഹസ്പർശത്തിന്റെ കോർഡിനേറ്റർ എന്ന നിലയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. നരവധി അവയവദാന വാർത്തകൾ പത്ര-മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. എത്രയോ ആളുകൾ മരണക്കയത്തിൽ നിന്ന് പുതുജീവനുമായി ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. കലാ സാംസ്ക്കാരിക സംഘടനകളും സ്കൂൾ - കോളേജ് NSS യൂണിറ്റുകളും വായനശാലകളും ക്ലബ്ലുകളും രാഷ്ടീയ സംഘടനകളും മറ്റും നാട്ടിൻ പുറങ്ങളിൽ പോലും ബേധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് അവയവദാന സമ്മതപത്രം നൽകിയിരുന്നു. എന്നാൽ 2017 മുതൽ വിരലിലെണ്ണാവുന്ന പ്രോഗ്രാമുകൾ മാത്രമേ ലഭിച്ചിട്ടുള്ളു. 5 മാസം പിന്നിട്ടിട്ടും KNOS വഴി നടന്ന അവയവദാനത്തിന്റെ കണക്ക് പരിശോദിക്കുബോൾ 2016ലെ മാസ ശരാശരിയേക്കാൾ എത്രയോ താഴെയാണ്. 2016ൽ 72 പേർ മസ്തിഷ്ക മരണാനന്തരം അവയവദാനം ചെയ്തിട്ടുണ്ട്. മാസ ശരാശരി 6.2. എന്നാൽ 2017 അഞ്ചുമാസം പിന്നിടുമ്പോൾ മാസ ശരാശരി 2 മാത്രം. പ്രധാന അവയവങ്ങളുടെ മാസ ശരാശശി ഹൃദയം  2016 (1.5) 2017 (0.4) കരൾ  2016