Skip to main content

Posts

Showing posts from 2025

വിദേശ ബാങ്ക് അക്കൗണ്ടുകളും അനുബന്ധ നിയമങ്ങളും

  വിദേശ അക്കൗണ്ടുകളെ (NRE, NRO, FCNR, RFC) കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നവർക്ക് (NRI, PIO) ബാങ്കുകളിൽ പ്രത്യേക തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാൻ അവസരം നൽകുന്നുണ്ട്.  ഇവയിൽ പ്രധാനപ്പെട്ടവയാണ് NRO (Non-Resident Ordinary Account), NRE (Non-Resident External Account), FCNR (Foreign Currency Non-Resident Account) , കൂടാതെ ഇന്ത്യയിൽ തിരിച്ചെത്തുന്നവർക്ക് ലഭിക്കുന്ന Resident Foreign Currency (RFC) Account . ഇവയെല്ലാം Foreign Exchange Management Act, 1999 (FEMA) പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. കൂടാതെ RBI യുടെ നിർദേശങ്ങളും ബാധകമാണ്. NRI ആയി മാറുന്ന നിമിഷം തന്നെ, Resident savings account നിലനിർത്തുന്നത് നിയമപരമായി സാധുവല്ല. അപ്പോൾ തന്നെ NRO അക്കൗണ്ടിലേക്ക്, അതുപോലെ, ഒരു NRI, തിരികെ ഇന്ത്യയിൽ സ്ഥിര താമസത്തിനായി എത്തുമ്പോൾ, വിദേശ കറൻസിയിൽ സൂക്ഷിച്ചിരുന്ന തുക RFC Account ലേക്ക് മാറ്റി സുരക്ഷിതമായി കൈകാര്യം ചെയ്യാം. റെസിഡൻസി നിയമം: 182 ദിവസത്തിന്റെ പൊതു വ്യവസ്ഥയും ഒഴിവുകളും . FEMA പ്രകാരം ആരെല്ലാം Resident ആണെന്നും Non-Resident ആണെന്നും നിർവചിക്കു...