വിദേശ അക്കൗണ്ടുകളെ (NRE, NRO, FCNR, RFC) കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ
ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നവർക്ക് (NRI, PIO) ബാങ്കുകളിൽ പ്രത്യേക തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാൻ അവസരം നൽകുന്നുണ്ട്.
ഇവയിൽ പ്രധാനപ്പെട്ടവയാണ് NRO (Non-Resident Ordinary Account), NRE (Non-Resident External Account), FCNR (Foreign Currency Non-Resident Account), കൂടാതെ ഇന്ത്യയിൽ തിരിച്ചെത്തുന്നവർക്ക് ലഭിക്കുന്ന Resident Foreign Currency (RFC) Account. ഇവയെല്ലാം Foreign Exchange Management Act, 1999 (FEMA) പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. കൂടാതെ RBI യുടെ നിർദേശങ്ങളും ബാധകമാണ്.
NRI ആയി മാറുന്ന നിമിഷം തന്നെ, Resident savings account നിലനിർത്തുന്നത് നിയമപരമായി സാധുവല്ല. അപ്പോൾ തന്നെ NRO അക്കൗണ്ടിലേക്ക്, അതുപോലെ, ഒരു NRI, തിരികെ ഇന്ത്യയിൽ സ്ഥിര താമസത്തിനായി എത്തുമ്പോൾ, വിദേശ കറൻസിയിൽ സൂക്ഷിച്ചിരുന്ന തുക RFC Account ലേക്ക് മാറ്റി സുരക്ഷിതമായി കൈകാര്യം ചെയ്യാം.
റെസിഡൻസി നിയമം: 182 ദിവസത്തിന്റെ പൊതു വ്യവസ്ഥയും ഒഴിവുകളും.
FEMA പ്രകാരം ആരെല്ലാം Resident ആണെന്നും Non-Resident ആണെന്നും നിർവചിക്കുന്നുണ്ട്. സാധാരണയായി, ഒരാൾ ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസം ഇന്ത്യയിൽ താമസിച്ചാൽ Resident ആണെന്ന് കണക്കാക്കുന്നു.
എന്നാൽ ഇതിന് ഒരു പ്രധാനപ്പെട്ട ഒഴിവ് (exception) ഉണ്ട്:
ജോലി, ബിസിനസ്, തൊഴിൽ അവസരം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്തു സ്ഥിരതാമസത്തിനായി യാത്ര ചെയ്യുന്നവർ, അവർ ഇന്ത്യയിൽ 182 ദിവസം കഴിഞ്ഞാലും Non-Resident ആണെന്ന് FEMA കണക്കാക്കുന്നു.
അതായത്, ജീവിതത്തിന്റെ കേന്ദ്രബിന്ദു (centre of interest) ഇന്ത്യയ്ക്ക് പുറത്താണെങ്കിൽ, 182 ദിവസത്തെ നിയമം മാത്രം Resident സ്ഥിതി നൽകാൻ മതിയാകില്ല. അവരുടെ താമസ മാറ്റത്തിൻ്റെ ഉദ്ദേശം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
Resident Foreign Currency (RFC) Account
Resident Foreign Currency (RFC) Account, NRI ആയിരുന്നവർക്ക് വലിയൊരു സൗകര്യമാണ്. അവർ വിദേശത്ത് നിന്ന് കൊണ്ടുവന്ന കറൻസി, USD, GBP, EURO പോലുള്ള പ്രധാന വിദേശ കറൻസികളിൽ തന്നെ സൂക്ഷിക്കാം. പലിശയും വിദേശ കറൻസിയിലായിരിക്കും ലഭിക്കുക. അതിനാൽ രൂപയുടെ വിനിമയ നിരക്കിലെ മാറ്റം മൂലമുള്ള നഷ്ടം ഉണ്ടാകില്ല.
FCNR അക്കൗണ്ടിന്റെ പ്രത്യേക ഒഴിവ്
FCNR അക്കൗണ്ടുകൾ സാധാരണയായി Non-Resident ആയിരിക്കുമ്പോഴാണ് അനുവദിക്കുന്നത്. എന്നാൽ, ഒരു NRI, പിന്നീട് Resident ആയി മാറിയാലും, FCNR deposits അതിൻ്റെ maturity വരെ തുടരാൻ അനുവാദമുണ്ട്. Maturity കഴിഞ്ഞാൽ മാത്രമേ അത് RFC അക്കൗണ്ടിലേക്കോ Resident അക്കൗണ്ടിലേക്കോ മാറ്റേണ്ടതുള്ളൂ.
👉 ഇതൊരു പ്രത്യേക concession ആയിട്ടാണ് RBI അനുവദിച്ചിരിക്കുന്നത്, കാരണം FCNR അക്കൗണ്ടുകൾ foreign currency-ൽ fixed deposit ആണെന്നതാണ്.
അക്കൗണ്ടുകൾ close ചെയ്യേണ്ട സമയം
NRO / NRE – അക്കൗണ്ട് ഉടമ Resident ആയി മാറുന്ന നിമിഷം തന്നെ Resident savings account ലേക്കോ RFC account ലേക്കോ മാറ്റണം.
FCNR – Resident ആയാലും deposit കാലാവധി വരെ തുടരാം. പിന്നീട് Resident അക്കൗണ്ടിലേക്കോ RFC account ലേക്കോ മാറ്റണം.
RFC – അക്കൗണ്ട് ഉടമ വീണ്ടും NRI ആയി മാറിയാൽ, അത് NRE / FCNR account-ലേക്ക് മാറ്റാം.
നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങൾ
NRO, NRE, FCNR അക്കൗണ്ടുകൾ നിയമാനുസൃത സമയത്ത് Resident account-ലേക്കോ RFC account-ലേക്കോ മാറ്റാതെ തുടരുകയാണെങ്കിൽ:
FEMA ലംഘനം ആയി കണക്കാക്കപ്പെടും.
RBI / Enforcement Directorate നടപടി സ്വീകരിക്കും.
പിഴ – ഇടപാട് തുകയുടെ 3 മടങ്ങ് വരെ, അല്ലെങ്കിൽ ₹2 ലക്ഷം വരെ.
അക്കൗണ്ട് / ബാങ്കിങ് ഇടപാടുകൾ illegal ആയി കണക്കാക്കപ്പെടും.
Income Tax നിയമവുമായുള്ള ബന്ധം
അക്കൗണ്ട് തുറക്കലും പരിപാലനവും FEMA നിയമമാണ് നിയന്ത്രിക്കുന്നതെങ്കിലും, അക്കൗണ്ടിലെ വരുമാനത്തിന്റെ നികുതി ബാധ്യത Income Tax Act ആണ് തീരുമാനിക്കുന്നത്.
NRE അക്കൗണ്ടിലെ പലിശ പൂർണമായും നികുതിയിളവിന് അർഹമാണ്.
NRO അക്കൗണ്ടിലെ പലിശ നികുതിയ്ക്ക് വിധേയമാണ്, അവയ്ക്ക് TDS ബാധകമാണ്.
FCNR പലിശ – NRI ആയിരിക്കുമ്പോൾ tax-free ആയിരിക്കും, പക്ഷേ Resident ആയാൽ Income Tax ബാധകമാണ്.
Conclusion:
വിദേശ അക്കൗണ്ടുകളുടെ തുറക്കൽ, പരിപാലനം, closing എല്ലാം FEMA-യുടെ നിയന്ത്രണ വിധേയമാണ്, എന്നാൽ അക്കൗണ്ടിലെ വരുമാനത്തിന്റെ നികുതി, Income Tax Act പ്രകാരം നിയന്ത്രിക്കപ്പെടുന്നു. FCNR അക്കൗണ്ടുകൾക്ക് maturity വരെ ഒരു പ്രത്യേക ഒഴിവ് അനുവദിച്ചിട്ടുണ്ടെങ്കിലും, മറ്റെല്ലാ അക്കൗണ്ടുകളും Resident status വന്ന ഉടനെ മാറ്റുന്നത് നിർബന്ധമാണ്.
CA. ASHARAF, FCA
Good information, keep writing,thank you
ReplyDelete