Skip to main content

വിദേശ ബാങ്ക് അക്കൗണ്ടുകളും അനുബന്ധ നിയമങ്ങളും

 വിദേശ അക്കൗണ്ടുകളെ (NRE, NRO, FCNR, RFC) കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നവർക്ക് (NRI, PIO) ബാങ്കുകളിൽ പ്രത്യേക തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാൻ അവസരം നൽകുന്നുണ്ട്. 

ഇവയിൽ പ്രധാനപ്പെട്ടവയാണ് NRO (Non-Resident Ordinary Account), NRE (Non-Resident External Account), FCNR (Foreign Currency Non-Resident Account), കൂടാതെ ഇന്ത്യയിൽ തിരിച്ചെത്തുന്നവർക്ക് ലഭിക്കുന്ന Resident Foreign Currency (RFC) Account. ഇവയെല്ലാം Foreign Exchange Management Act, 1999 (FEMA) പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. കൂടാതെ RBI യുടെ നിർദേശങ്ങളും ബാധകമാണ്.

NRI ആയി മാറുന്ന നിമിഷം തന്നെ, Resident savings account നിലനിർത്തുന്നത് നിയമപരമായി സാധുവല്ല. അപ്പോൾ തന്നെ NRO അക്കൗണ്ടിലേക്ക്, അതുപോലെ, ഒരു NRI, തിരികെ ഇന്ത്യയിൽ സ്ഥിര താമസത്തിനായി എത്തുമ്പോൾ, വിദേശ കറൻസിയിൽ സൂക്ഷിച്ചിരുന്ന തുക RFC Account ലേക്ക് മാറ്റി സുരക്ഷിതമായി കൈകാര്യം ചെയ്യാം.

റെസിഡൻസി നിയമം: 182 ദിവസത്തിന്റെ പൊതു വ്യവസ്ഥയും ഒഴിവുകളും.

FEMA പ്രകാരം ആരെല്ലാം Resident ആണെന്നും Non-Resident ആണെന്നും നിർവചിക്കുന്നുണ്ട്. സാധാരണയായി, ഒരാൾ ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസം ഇന്ത്യയിൽ താമസിച്ചാൽ Resident ആണെന്ന് കണക്കാക്കുന്നു.

എന്നാൽ ഇതിന് ഒരു പ്രധാനപ്പെട്ട ഒഴിവ് (exception) ഉണ്ട്:

ജോലി, ബിസിനസ്, തൊഴിൽ അവസരം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്തു സ്ഥിരതാമസത്തിനായി യാത്ര ചെയ്യുന്നവർ, അവർ ഇന്ത്യയിൽ 182 ദിവസം കഴിഞ്ഞാലും Non-Resident ആണെന്ന് FEMA കണക്കാക്കുന്നു.

അതായത്, ജീവിതത്തിന്റെ കേന്ദ്രബിന്ദു (centre of interest) ഇന്ത്യയ്ക്ക് പുറത്താണെങ്കിൽ, 182 ദിവസത്തെ നിയമം മാത്രം Resident സ്ഥിതി നൽകാൻ മതിയാകില്ല. അവരുടെ താമസ മാറ്റത്തിൻ്റെ ഉദ്ദേശം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

Resident Foreign Currency (RFC) Account

Resident Foreign Currency (RFC) Account, NRI ആയിരുന്നവർക്ക് വലിയൊരു സൗകര്യമാണ്. അവർ വിദേശത്ത് നിന്ന് കൊണ്ടുവന്ന കറൻസി, USD, GBP, EURO പോലുള്ള പ്രധാന വിദേശ കറൻസികളിൽ തന്നെ സൂക്ഷിക്കാം. പലിശയും വിദേശ കറൻസിയിലായിരിക്കും ലഭിക്കുക. അതിനാൽ രൂപയുടെ വിനിമയ നിരക്കിലെ മാറ്റം മൂലമുള്ള നഷ്ടം ഉണ്ടാകില്ല.

FCNR അക്കൗണ്ടിന്റെ പ്രത്യേക ഒഴിവ്

FCNR അക്കൗണ്ടുകൾ സാധാരണയായി Non-Resident ആയിരിക്കുമ്പോഴാണ് അനുവദിക്കുന്നത്. എന്നാൽ, ഒരു NRI, പിന്നീട് Resident ആയി മാറിയാലും, FCNR deposits അതിൻ്റെ maturity വരെ തുടരാൻ അനുവാദമുണ്ട്. Maturity കഴിഞ്ഞാൽ മാത്രമേ അത് RFC അക്കൗണ്ടിലേക്കോ Resident അക്കൗണ്ടിലേക്കോ മാറ്റേണ്ടതുള്ളൂ.

👉 ഇതൊരു പ്രത്യേക concession ആയിട്ടാണ് RBI അനുവദിച്ചിരിക്കുന്നത്, കാരണം FCNR അക്കൗണ്ടുകൾ foreign currency-ൽ fixed deposit ആണെന്നതാണ്.

അക്കൗണ്ടുകൾ close ചെയ്യേണ്ട സമയം

NRO / NRE – അക്കൗണ്ട് ഉടമ Resident ആയി മാറുന്ന നിമിഷം തന്നെ Resident savings account ലേക്കോ RFC account ലേക്കോ മാറ്റണം.

FCNR – Resident ആയാലും deposit കാലാവധി വരെ തുടരാം. പിന്നീട് Resident അക്കൗണ്ടിലേക്കോ RFC account ലേക്കോ മാറ്റണം.

RFC – അക്കൗണ്ട് ഉടമ വീണ്ടും NRI ആയി മാറിയാൽ, അത് NRE / FCNR account-ലേക്ക് മാറ്റാം.

നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങൾ

NRO, NRE, FCNR അക്കൗണ്ടുകൾ നിയമാനുസൃത സമയത്ത് Resident account-ലേക്കോ RFC account-ലേക്കോ മാറ്റാതെ തുടരുകയാണെങ്കിൽ:

FEMA ലംഘനം ആയി കണക്കാക്കപ്പെടും.

 RBI / Enforcement Directorate നടപടി സ്വീകരിക്കും.

 പിഴ – ഇടപാട് തുകയുടെ 3 മടങ്ങ് വരെ, അല്ലെങ്കിൽ ₹2 ലക്ഷം വരെ.

 അക്കൗണ്ട് / ബാങ്കിങ് ഇടപാടുകൾ illegal ആയി കണക്കാക്കപ്പെടും.

Income Tax നിയമവുമായുള്ള ബന്ധം

അക്കൗണ്ട് തുറക്കലും പരിപാലനവും FEMA നിയമമാണ് നിയന്ത്രിക്കുന്നതെങ്കിലും, അക്കൗണ്ടിലെ വരുമാനത്തിന്റെ നികുതി ബാധ്യത Income Tax Act ആണ് തീരുമാനിക്കുന്നത്.

 NRE അക്കൗണ്ടിലെ പലിശ പൂർണമായും നികുതിയിളവിന് അർഹമാണ്.

 NRO അക്കൗണ്ടിലെ പലിശ നികുതിയ്ക്ക് വിധേയമാണ്, അവയ്ക്ക് TDS ബാധകമാണ്.

 FCNR പലിശ – NRI ആയിരിക്കുമ്പോൾ tax-free ആയിരിക്കും, പക്ഷേ Resident ആയാൽ Income Tax ബാധകമാണ്.

 Conclusion:

വിദേശ അക്കൗണ്ടുകളുടെ തുറക്കൽ, പരിപാലനം, closing എല്ലാം FEMA-യുടെ നിയന്ത്രണ വിധേയമാണ്, എന്നാൽ അക്കൗണ്ടിലെ വരുമാനത്തിന്റെ നികുതി, Income Tax Act പ്രകാരം നിയന്ത്രിക്കപ്പെടുന്നു. FCNR അക്കൗണ്ടുകൾക്ക് maturity വരെ ഒരു പ്രത്യേക ഒഴിവ് അനുവദിച്ചിട്ടുണ്ടെങ്കിലും, മറ്റെല്ലാ അക്കൗണ്ടുകളും Resident status വന്ന ഉടനെ മാറ്റുന്നത് നിർബന്ധമാണ്.

CA. ASHARAF, FCA


Comments

  1. Good information, keep writing,thank you

    ReplyDelete

Post a Comment

Popular posts from this blog

നിങ്ങളുടെ സ്ഥലം ദേശീയപാത വികസനത്തിനായി ഏറ്റെടുക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് നികുതി ബാധ്യത വരുമോ ?

നിങ്ങളുടെ സ്ഥലം വികസനത്തിനായി ഏറ്റെടുക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് നികുതി ബാധ്യത വരുമോ ? ആദായനികുതി നിയമപ്രകാരം മൂലധന നേട്ടത്തിന്‌ നികുതി നൽകേണ്ടതുണ്ട്. എന്നാൽ  ചട്ടം 2 പ്രകാരമുള്ള നിർവചനത്തിൽ അർബൻ മേഖലകളിൽ അല്ലാത്ത കൃഷിഭൂമികൾ Capital Asset എന്ന ഗണത്തിൽ വരുന്നില്ല. ആയതുകൊണ്ട് തന്നെ അവ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ലാഭം Capital Gain ആയി പരിഗണിക്കാത്തതും നികുതി ബാധ്യത ഇല്ലാത്തതുമാണ്. ആദായ നികുതി ചട്ടം 10 (37) പ്രകാരം നഗരപ്രദേശങ്ങളിൽ ഉള്ള കൃഷിഭൂമി സർക്കാർ അക്വിസിഷൻ നടത്തുമ്പോൾ ഉണ്ടാകുന്ന മൂലധന നേട്ടത്തിനും നികുതി ഇളവ് നൽകി. ഇതുവഴി വഴി എല്ലാ കൃഷിഭൂമികളുടെയും അക്വിസിഷൻ മൂലമുണ്ടാകുന്ന മൂലധന നേട്ടം,  അത് നഗരപ്രദേശങ്ങളിൽ ആയാലും ഗ്രാമപ്രദേശങ്ങളിൽ ആയാലും ആദായ നികുതി വിധേയമല്ലാത്തവയായി. ഈ സാഹചര്യത്തിലാണ് നഗര പ്രദേശത്തോ അല്ലാത്തതോ ആയ കൃഷിഭൂമി അല്ലാത്ത ഒരു സ്ഥലം ഏറ്റെടുക്കപ്പെട്ടാൽ, അതിൻറെ നികുതി ബാധ്യത എന്തായിരിക്കുമെന്ന് ഒരു ആശയക്കുഴപ്പം ഉടലെടുക്കുന്നത്. അത് നികുതി ബാധകമാണെന്ന് രീതിയിലുള്ള  ഒരു Asseement നടക്കുകയും ചെയ്തു. ആ Assessment കോടതിയിൽ ചോദ്യം ചെയ്യുകയും,  നികുതി ദ...

ALL ABOUT PAN (PERMANENT ACCOUNT NUMBER)

All about Permanent Account Number (PAN) and how it is structured. Permanent Account Number is basically a method of identifying a taxpayer on the computer system through a unique All-India number so that all information relating to that taxpayer, e.g. taxes paid, refunds issued, outstanding arrears, income disclosed, transactions entered etc. can be linked to him through the computer system. Processing of return of an assessee or other actions on AST software is not possible unless PAN has been allotted to him and is linked to the AO code of the Assessing Officer who is trying to process that return. Permanent Account Number under new series : Since a taxpayer can make payment of taxes or have monetary transaction anywhere in India, a unique all India taxpayer identification Number is essential for linking and processing transactions / documents relating to a taxpayer on computers, as also for data matching. Therefore, a new series of Permanent Account Number was devised which took ca...

NEW FORM 26 AS: What all new information a taxpayer can get from it?

  NEW FORM 26 AS: What all new information a taxpayer can get from it? The scope of new Form 26AS has been substantially expanded so as to provide more information of the taxpayer such as information received under Double Taxation Avoidance Agreement (DTAA) or Tax Information Exchange Agreement (TIEA), penalty proceedings, etc. New Form 26AS is divided into 2 parts – Part A and Part B .   Part A contains certain basic information of the assesse, that is, Permanent Account Number, Aadhaar number, Name, date of birth/Incorporation, Mobile number, Email address and address. Part B contains the information in respect of the following transaction: a. Information relating to tax deducted or collected at source; b. Information relating to Specified Financial Transactions (SFT); c. Information relating to payment of taxes; d. Information relating to demand and refund; e. Information relating to pending proceedings; f. Information relating to completed proceedin...